
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തീരുമാനം ഇന്നറിയാം. ഇന്നസെന്റ് ആശുപത്രിയില്‍ ആയതിനാല്‍ അദ്ദേഹം പുറത്തിറങ്ങിയാല്‍ ഉടന്‍തന്നെ തീരുമാനമെടുക്കും.
മമ്മൂട്ടിയുടെ വസതിയില്‍ സിനിമ പ്രതിനിധികളുടെ നിര്‍ണായക യോഗം പുരോഗമിക്കുകയാണ്. കലാഭവന്‍ ഷാജോണ്‍, ഇടവേള ബാബു, രമ്യാ നമ്പീശന്, പൃഥ്വിരാജ്, ആസിഫ് അലി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ദിലീപിനെ ട്രഷര്‍ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് ആസിഫ് അലി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇന്നത്തെ യോഗത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ പ്രതികരിക്കുമെന്ന് പൃഥ്വിരാജ്. നീതി ലഭിക്കുന്ന വരെ അവസാനനിമിഷം വരെ കൂടെ നില്‍ക്കുമെന്ന് നടിയുടെ സുഹൃത്തും താരവുമായ രമ്യാ നമ്പീശന് അറിയിച്ചു.
നടന് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ അമ്മ പുനസംഘടിപ്പിക്കണമെന്ന് യുവതാരങ്ങള്‍ക്കിടയില്‍ ആവശ്യം. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മമ്മൂട്ടിയുടെ വീട്ടിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാന്‍ സാധ്യത കേസില്‍ പ്രതിയാണെന്നു തെളിഞ്ഞ സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ തീരുമാനം. നടന് മുകേഷ് എംഎല്‍എയുടെ കൊല്ലത്തെ വീട്ടില്‍ പോലീസ് സുരക്ഷ ശക്തമാക്കി. അദ്ദേഹം വൈകിട്ടേക്ക് മാധ്യമങ്ങളെ കണ്ടേക്കും എന്നും റിപ്പോര്‍ട്ട്.
അമ്മ ജനറല്‍ ബോഡി ഉടന്‍ വിളിക്കണമെന്ന് ബാലചന്ദ്രമേനോന്. ഇക്കാര്യം ആവശ്യപ്പെട്ട് ബാലചന്ദ്രമേനോന് അമ്മ ഭാരവാഹികള്‍ക്ക് കത്തയച്ചു. അമ്മ ഭാരവാഹികള്‍ പത്രസമ്മേളനം വിളിച്ച് നിലപാടറിയിക്കണമെന്നും ബാലചന്ദ്രമേനോന്
അറസ്റ്റിലായ സാഹചര്യത്തില്‍ ദിലീപിനെ അടിയന്തിരമായി അമ്മയില്‍ നിന്നും പുറത്താക്കിയേക്കും എന്നാണ് സുചന. ഫെഫ്കയില്‍ നിന്നും ഉച്ചയോടെ മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.






