ദിലീപ് സിനിമകളില്‍ നിന്നും പലരെയും ഒഴിവാക്കിയിട്ടുണ്ടെന്ന് നേരത്തെ തന്നെ പുറത്ത് വന്നിരുന്ന കാര്യമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ കുഞ്ഞിക്കൂനനില്‍ നിന്നും ദിലീപ് തന്റെ സുഹൃത്ത് കൂടിയായ ഷാജോണിനെ വെട്ടിമാറ്റിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.
അന്തരിച്ച ശശിശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കൂനനില്‍ വില്ലന്‍ വേഷത്തിലേക്ക് ഷാജോണിനെയാണ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിലെത്തി ഷാജോണ്‍ മേക്കപ്പ് വെരെ ചെയ്തതാണ്. എന്നാല്‍ ദിലീപ് ലൊക്കേഷനില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി. ഷാജോണിനെ മാറ്റിയില്ലെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്.
തന്റെ വില്ലനായി ഷാജോണ്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്ന് ദിലീപ് പറഞ്ഞു. മേക്കപ്പ് മാന്‍ പട്ടണം റഷീദ് ഷാജോണിനെ വില്ലന്‍ ഗെറ്റപ്പില്‍ മേക്കപ്പ് ചെയ്ത ശേഷമായിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഒടുവില്‍ കരഞ്ഞു കൊണ്ടാണ് ഷാജോണ്‍ കുഞ്ഞിക്കൂനന്റെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്. അമ്മയ്ക്കൊപ്പം ആശുപത്രിയിലായിരുന്നു സായ്കുമാറിനെ അവിടെ ഒന്നര ലക്ഷം രൂപ എത്തിച്ച നല്കിയ ശേഷമാണ് വില്ലന്‍ വേഷത്തില്‍ അഭിനയിപ്പിച്ചത്.






