
ചെന്നൈ : നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ മണിപ്പൂരി സമരനായിക ഇറോം ശര്‍മിള വിവാഹിതയായി. ഗോവയില്‍ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് പൗരന് ഡെസ്മണ്ട് കുട്ടിനോവാണ് ഇനിയുള്ള യാത്രയ്ക്കായി ഇറോമിന്റെ കൈപിടിച്ചത്.
തമിഴ്നാട്ടിലെ കൊടൈക്കനാലിലെ ലളിതമായ ചടങ്ങില്‍ ബുധനാഴ്ച രാവിലെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
പതിനാറ് വര്‍ഷം നീണ്ട സമരത്തിന് അന്ത്യം കുറിച്ചാണ് ഇറോം ശര്‍മിള രാഷ്ര്ടീയത്തിലേയ്ക്കിറങ്ങിയിരുന്നത്. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പിന്നീട് രാഷ്ര്ടീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ ദക്ഷിണേന്ത്യയിലേക്കു മാറി താമസിക്കുകയാണ്.






