കോഴിക്കോട്: ഇടതു മുന്നണിയിലേക്കെന്ന വാര്‍ത്തകള്‍ തള്ളാതെ ജനതാദള്‍ യുനൈറ്റഡ് അഖിലേന്ത്യാ സെക്രട്ടറി എംവി ശ്രേയാംസ് കുമാര്‍. മുന്നണി മാറ്റത്തെക്കുറിച്ച് വേണമെങ്കില്‍ ചിന്തിക്കുമെന്ന് ശ്രേയാംസ് പറഞ്ഞു. ബിജെപിയേയും ആര്‍എസ്എസിനേയും പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കോടിയേരിയുടെ പ്രസ്താവനയെ ജെഡിയു നേതൃത്വം സ്വാഗതം ചെയ്തിരുന്നു.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് വിട്ടുനല്കാഞ്ഞതിനെ തുടര്‍ന്നാണ് ജെഡിയു യുഡിഎഫിലേക്ക് പോയത്. എന്നാല്‍ കോണ്‍ഗ്രസുമായി യോജിക്കാനാകാതെയാണ് ഇപ്പോള്‍ ഇടതു മുന്നണിയിലേക്ക് തിരച്ചു പോകാന്‍ ജെഡിയു നേതൃത്വം ആലോചിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മുന്നണി മാറ്റം ഉണ്ടാകുമെന്ന് ജെഡിയു നേതാക്കളായ ചാരുപാറ രവി, ഷെയ്ഖ് പി ഹാരിസ് എന്നിവര്‍ പ്രതികരിച്ചിരുന്നു.





