
സിംഗപ്പുര്‍: ലഹരിമരുന്ന് കടത്ത് കേസില്‍ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരന് സിംഗപ്പൂര്‍ വധശിക്ഷ നടപ്പാക്കി. ഐക്യരാഷ്ട്ര സഭയുടെയും മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് ശിക്ഷ നടപ്പാക്കിയത്. 22.24 ഗ്രാം ഡയമോര്ഫിനുമായി സിംഗപ്പൂരില്‍ എത്തിയ പ്രഭാകരന് ശ്രീവിജയന്‍ എന്നയാളെയാണ് 2014ല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
2012ലാണ് പ്രഭാകരന് പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് രണ്ട് പായ്ക്കറ്റ് ലഹരിമരുന്ന് ആണ് പിടികൂടിയത്. ഇയാളുടെ യദാഹര്ജി തള്ളിയ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കിയത്.






