
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ വെറും ഏഴ് ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് ഉണ്ടായിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവ് വന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
2016 നവംബറില്‍ 2.24 കോടിയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ ഉണ്ടായിരുന്നത് 2017 മെയ് ആയപ്പോള്‍ 2.75 കോടിയായി മാറി. യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകളിലും വന്‍ കുതിച്ചു ചാട്ടം ഉണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2016 നവംബറിനും 2017 മെയ്ക്കും ഇടയില്‍ ദിവസവും പത്തു ലക്ഷത്തിന്റെ ഇടപാടുകള്‍ യുപിഐ വഴി നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.






