
ബോളിവുഡിന്റെ കിങ് ഖാനായി ഷാരുഖ് ഇരിപ്പിടം നേടിയതില്‍ വലിയ പങ്കു വഹിച്ച രണ്ടു ചിത്രങ്ങളാണ് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കേ, കുച്ച് കുച്ച് ഹോത്താ ഹേയും. മുംബൈയിലെ മറാത്ത മന്ദിര്‍ തീയറ്ററില്‍ ചിത്രം ആയിരം ആഴ്ചകള്‍ പിന്നിട്ട് ചരിത്രം സൃഷ്ടിച്ചിരുന്നു. രണ്ടു ചിത്രങ്ങളുടെയും €ൈമാക്സ് രംഗങ്ങള്‍ അന്നുമിന്നും കയ്യടി നേടുന്നു.
ദില്‍വാലേയിലെ €ൈമാക്സ് വളരെ മനോഹരമായിരുന്നു. ട്രെയിനില്‍ പോകുന്ന രാജിനൊപ്പം പോകാന്‍ സിമ്രാന് ഓടിയെത്തുന്നു. നീങ്ങി കൊണ്ടിരിക്കുന്ന ട്രെയിനിലേയ്ക്ക് സിമ്രാനെ കൈപിടിച്ച് രാജ് കയറ്റുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും താനിത് ചെയ്യില്ലെന്ന് ഷാരുഖ് പറയുന്നു.
ട്രെയിനിന് പുറകേ ഓടുകയോ അതില്‍ ചാടി കയറാനോ ആരും ഒരിക്കലും ശ്രമിക്കരുത്. യഥാര്‍ത്ഥ ജീവിതത്തില്‍ ആയിരുന്നെങ്കില്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തും. അല്ലെങ്കില്‍ അടുത്ത സ്റ്റേഷനില്‍ കാണാമെന്ന് പറയും അല്ലാതെ ഈ മണ്ടത്തരം ചെയ്യില്ല. അതുപോലെ കുച്ച് കുച്ച് ഹോത്താ ഹേയിലെ രംഗവും, സ്നേഹിക്കുന്ന പെണ്ണ് കല്ല്യാണം കഴിക്കാന്‍ പോകുമ്പോള്‍ അവളുടെ അടുത്ത് ചെന്ന് ഐ ലവ് യൂ പറയില്ല. എന്റെ ആരാധകരും സിനിമ കണ്ട് ഇത്തരത്തിലൊന്നും ചെയ്യരുതെന്നും താരം പറഞ്ഞു.






