
വാര്‍ത്താ അവതാരകനെ അസഭ്യം പറഞ്ഞ നടി അനിത നായര്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഭാഗ്യലക്ഷ്മി സംസാരിച്ചത്. അനിതയുടെ ഫെയ്സ്ബുക്കില്‍ അവതാരകനെ അസഭ്യം പറയുന്ന വീഡിയോ കണ്ടിട്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. പലരും പറഞ്ഞു ഇത് പോസ്റ്റ് ചെയ്യേണ്ടെന്ന് പക്ഷേ ഒരു ചേച്ചിയെപ്പോലെ അനിതയോട് പലതും പറയേണ്ടതുള്ളതുകൊണ്ടാണ് ഇപ്പോള്‍ സംസാരിക്കുന്നത്.
അനിതയ്ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നറിയില്ല. അനിത അയാളെ പറയുന്നത് ഒരു വിമര്‍ശനമാണോ എന്ന് സ്വയം ചിന്തിക്കണം. ഒരാള്‍ നമ്മുക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നല്ല വാക്കുകള്‍ കൊണ്ടും നല്ല രീതിയിലും വേണം പ്രതികരിക്കാന്‍. ഇതിനു മുന്‍പും ഒരു വീഡിയോ കണ്ടിരുന്നു. ലക്ഷ്മി നായരെ ചീത്ത പറയുന്നത്. അനിത ചീത്ത പറയുമ്പോഴും അവര്‍ അത് ആസ്വദിച്ച് ചിരിച്ചു കേട്ട് നില്ക്കുന്നു. അവിടെ അനിതയാണ് ചീത്തയാകുന്നത്. നിങ്ങളുടെ സംസ്കാരത്തെയും ഭാഷയേയുമാണ് എല്ലാവരും ചീത്ത പറയുന്നത്. ദയവായി സ്ത്രീകളെയും പുരുഷന്മാരേയും ചീത്ത പറയരുത്. പ്രത്യേകിച്ച് സ്ത്രീകള്‍ അമ്മയാണ് മകളാണ് സഹോദരിയാണ്.
അവതാരകനെ ചീത്ത പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യയെയും പറഞ്ഞിരിക്കുന്നു, നിങ്ങള്‍ ഒരാണാണോ എന്നും ചോദിച്ചു. നിങ്ങളുടെ ഭാര്യ വല്ലവന്റേയും കൂടെ പോകും എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ ആ സ്ത്രീയെ അവഹേളിക്കുകയാണെന്നും ഭാഗ്യലക്ഷ്മി വീഡിയോയില്‍ പറഞ്ഞു.






