ചെന്നൈ: സിനിമയും രാഷ്ട്രീയവും തമ്മില്‍ നേര്‍ത്ത വേര്‍തിരിവ് മാത്രമുള്ള തമിഴ്നാട്ടില്‍ മിക്ക നടന്മാരും രാഷ്ട്രീയക്കാരോ മിക്ക രാഷ്ട്രീയക്കാരും സിനിമാക്കാരോ ആണ്. സൂപ്പര്‍താരം രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായിരുന്നു തമിഴിലെ ഏറ്റവും പുതിയ വാര്‍ത്ത. ദേ തൊട്ടു പിന്നാലെ കമല്‍ഹാസനും ഇത്തരത്തില്‍ ഒരു സൂചന നല്‍കിയതോടെ ആരാധകരുടെ പ്രാദേശികരാഷ്ട്രീയ ചര്‍ച്ച പൊടി പൊടിക്കുന്നു. കമല്‍ഹാസന്റെ ഒരു കവിതാശകലമാണ് ചര്‍ച്ചയ്ക്ക് കാരണം.
ട്വിറ്ററില്‍ താരം ചൊവ്വാഴ്ച രാത്രിയില്‍ ഒരു 11 വരി കവിത കുറിച്ചിരുന്നു. തമിഴില്‍ കുറിച്ചിരിക്കുന്ന ''മരിച്ചാല്‍ താനൊരു തീവ്രവാദി, നിനച്ചാല്‍ താനൊരു മുഖ്യമന്ത്രി'' എന്ന് കുറിച്ചിരിക്കുന്ന വരിയാണ് ഇളക്കിയിരിക്കുന്നത്. കവിതയില്‍ 'മുതല്വന്' എന്ന രീതിയില്‍ കമല്‍ കുറിച്ച വരി കമല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. കവിതയ്ക്ക് മുന്നില്‍ നാളെ ഇംഗ്ളീഷ് പത്രങ്ങളില്‍ ഒരു സന്ദേശമുണ്ടാകും എന്ന ചെറിയൊരു പ്രസ്താവനയും കമല്‍ ചേര്‍ത്തിരുന്നു. എല്ലാം കൂടി കൂട്ടിവായിച്ചവര് കമല്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന എന്ന രീതിയിലേക്ക് ചര്‍ച്ച കൊണ്ടെത്തിച്ചിട്ടുണ്ട്.
ആധുനിക സാങ്കേതിക വിദ്യകളിലും സാമൂഹ്യമാധ്യമങ്ങളിലും മറ്റാരേക്കാളും ഏറെ സജീവമായ കമല്‍ഹാസന്റെ തന്റെ അഭിപ്രായങ്ങള്‍ കൃത്യമായി പറയുന്നയാളാണ് കമല്‍. അടുത്തിടെയാണ് എഐഎഡിഎംകെ സര്‍ക്കാരിനെ കമല്‍ രൂക്ഷമായി വിമര്‍ശിച്ചത്. കമലിന് മുമ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ രജനീകാന്തും നടത്തിയിരുന്നെങ്കിലും താരം കൂടുതല്‍ മൂമ്പോട്ട് പോയില്ല.
ബിജെപിയുമായി അടുക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളില്‍ പെട്ട രജനീകാന്ത് സ്വന്തം രാഷ്ട്രീയപാര്‍ട്ടിയെ കുറിച്ച് ആരാധകരുമായി ചര്‍ച്ചയും ചെയ്തിരുന്നു. എന്തായാലും ഒരു കവിതയിലൂടെ കമലും ആരാധകരെ ഇളക്കിമറിച്ചിരിക്കുകയാണ്. അതേസമയം കമലിന്റെ വരികളെ വെറും കവിതയാക്കി മാത്രം കണ്ടാല്‍ മതിയെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Comments