More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഉറുഗ്വായ്ക്ക് തുടര്‍ച്ചയായ രണ്ടാം ഗ്രൂപ്പ് ഘട്ട പുറത്താകല്‍ ; സ്‌പെയിന്‍ ഒന്നാം സ്ഥാനക്കാരായി 32-ലേക്ക്

Authored by Web Desk | Last updated: 27 Jun 2026, 8:42 AM | 1 min read

Print
ഉറുഗ്വായ്ക്ക് തുടര്‍ച്ചയായ രണ്ടാം ഗ്രൂപ്പ് ഘട്ട പുറത്താകല്‍ ; സ്‌പെയിന്‍ ഒന്നാം സ്ഥാനക്കാരായി 32-ലേക്ക്
ഗ്വാദലഹാര: ഫെര്‍ണാണ്ടോ മുസ്ലേരയുടെ മറ്റൊരു ഗുരുതരമായ പിഴവ് സ്‌പെയിനിനെതിരായ തോല്‍വിക്ക് കാരണമായതോടെ ഉറുഗ്വായ് ലോകകപ്പില്‍ നിന്ന് പുറത്തായി. ഹാഫ് ടൈമില്‍ തന്നെ ഇതിഹാസ ഗോള്‍കീപ്പറെ ഉറുഗ്വായ് മുഖ്യ പരിശീലകന്‍ മാര്‍സെലോ ബിയല്‍സ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുകയും ചെയ്തു. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ കിക്ക്-ഓഫിന് മുമ്പ് തന്നെ അവസാന 32-ല്‍ ഇടം ഉറപ്പിച്ചിരുന്നു.


ആദ്യ പകുതിയുടെ അവസാനത്തില്‍ അലക്‌സ് ബീന നേടിയ ഗോള്‍ അവര്‍ക്ക് ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്തു. പ്രീ-ക്വാര്‍ട്ടറില്‍ അവര്‍ ഗ്രൂപ്പ് ജെയിലെ രണ്ടാം സ്ഥാനക്കാരെ നേരിടും. ഇഞ്ചുറി ടൈമില്‍ പൗ കുബാര്‍സിയെ ഫൗള്‍ ചെയ്തതിന് മിഡ്ഫീല്‍ഡര്‍ അഗസ്റ്റിന്‍ കനോബിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഉറുഗ്വായുടെ തകര്‍ച്ച പൂര്‍ത്തിയായി. ഈ വര്‍ഷം മുസ്ലേരയെ വിരമിക്കലില്‍ നിന്ന് തിരികെ വിളിക്കാന്‍ തീരുമാനിച്ചത് ബിയല്‍സയായിരുന്നു. എന്നാല്‍ 1966 ന് ശേഷം ഒരു ലോകകപ്പില്‍ ഗോളിന് കാരണമാകുന്ന മൂന്ന് പിഴവുകള്‍ വരുത്തുന്ന ചരിത്രത്തിലെ ആദ്യ ഗോള്‍കീപ്പറായി മുസ്ലേര മാറി.


ഇതിഹാസ താരത്തെ ടീമിലെടുത്തതിന് വിമര്‍ശനം നേരിടുന്ന പരിശീലകന്‍ ബിയെല്‍സ പകുതി സമയത്ത് താരത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുകയും ചെയ്തു. തന്റെ 137-ാം അന്താരാഷ്ട്ര മത്സരം കളിക്കുകയായിരുന്ന മുസ്ലേരയെ ഹാഫ് ടൈമില്‍ പിന്‍വലിച്ച് സെര്‍ജിയോ റോഷെറ്റിനെ കോച്ച് കളത്തിലിറക്കി. പൗ കുബാര്‍സിക്കെതിരെയുള്ള ഹൈ ചലഞ്ചിന് ഉറുഗ്വായ് മിഡ്ഫീല്‍ഡര്‍ അഗസ്റ്റിന്‍ കനോബിയോയ്ക്ക് മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചു. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാന്‍ ബിയല്‍സയുടെ ടീമിന് ഒരു അനുകൂല ഫലം ആവശ്യമായിരുന്നു. എന്നാല്‍ ഈ തോല്‍വിയോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് പോയിന്റുമായി അവര്‍ തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. മത്സരത്തിന്റെ 42-ാം മിനിറ്റിലായിരുന്നു സ്‌പെയിനിന്റെ ഗോള്‍ പിറന്നത്.


ബീന ബോക്‌സിനുള്ളില്‍ വെച്ച് തിരിഞ്ഞുതിരിഞ്ഞ് തൊടുത്ത ലോ ഷോട്ട്, 40 കാരനായ ഗോള്‍കീപ്പര്‍ മുസ്ലേരയുടെ ഇരു കൈകളിലും തട്ടിയാണെങ്കിലും വലയില്‍ കയറി. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ഗോളിന് കാരണമായ മൂന്നാമത്തെ പിഴവ് വരുത്തിയതോടെ താരത്തെ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഈ മാറ്റം കളിയില്‍ വലിയ വ്യത്യാസമൊന്നും വരുത്തിയില്ല. രണ്ടാം പകുതിയില്‍ സ്‌പെയിന്‍ കളി നിയന്ത്രിച്ചെങ്കിലും അവര്‍ക്ക് രണ്ടാമതൊരു ഗോള്‍ കണ്ടെത്താനായില്ല.


Tags

  • spain
  • worldcup

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ആശയവിനിമയം നിര്‍ത്തി ; പട്ടാപ്പകല്‍ 19 കാരിയെ റോഡിലിട്ട് 14 തവണ കുത്തി കാമുകന്‍

ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ആശയവിനിമയം നിര്‍ത്തി ; പട്ടാപ്പകല്‍ 19 കാരിയെ റോഡിലിട്ട് 14 തവണ കുത്തി കാമുകന്‍

മൂവാറ്റുപുഴയാറ്റിൽ കണ്ടെത്തിയ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

മൂവാറ്റുപുഴയാറ്റിൽ കണ്ടെത്തിയ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

ഇവാറ ദിവസവും മോദിക്ക് മധുരം നൽകും; സുനിൽ ഷെട്ടിയുടെ കൊച്ചുമകൾക്ക് മോദിയോടുള്ള ഇഷ്ടം എത്രയെന്ന് പറയാനാവില്ല

ഇവാറ ദിവസവും മോദിക്ക് മധുരം നൽകും; സുനിൽ ഷെട്ടിയുടെ കൊച്ചുമകൾക്ക് മോദിയോടുള്ള ഇഷ്ടം എത്രയെന്ന് പറയാനാവില്ല

കുതിച്ചുയർന്ന് സ്വർണവില; രണ്ടുദിവസത്തിനിടെ വർധിച്ചത് 2,000 രൂപ

കുതിച്ചുയർന്ന് സ്വർണവില; രണ്ടുദിവസത്തിനിടെ വർധിച്ചത് 2,000 രൂപ

വെനിസ്വേല ഭൂകമ്പം: മരണസംഖ്യ 920 ആയി, 3,360 പേര്‍ക്ക് പരിക്ക്; സ്ഥിതിഗതികള്‍ ഗുരുതരമാകുന്നു

വെനിസ്വേല ഭൂകമ്പം: മരണസംഖ്യ 920 ആയി, 3,360 പേര്‍ക്ക് പരിക്ക്; സ്ഥിതിഗതികള്‍ ഗുരുതരമാകുന്നു

സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്രാപിക്കുന്നു; ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്രാപിക്കുന്നു; ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത