
തെന്നിന്ത്യന്‍ സൂപ്പര്‍താരം തല അജിത്തിന്റെ വിവേഗത്തിനായി കാത്തിരിക്കുകയാണ് ആരാധസമൂഹം. ആദ്യമായി സിക്സ് പായ്ക്കില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ ടീസറിന് മികച്ച വരവേല്‍പ്പാണ് നല്‍കിയിരിക്കുന്നത്.
ആരാധകരുടെ പിന്തുണ ഉറപ്പിച്ചതോടെ താരം ഇപ്പോള്‍ ക്ഷേത്രസന്ദര്ശനത്തിലാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സാക്ഷാല്‍ തിരുപ്പതി ദേവസ്ഥാനത്താണ് താരം എത്തിയിരിക്കുന്നത്. വെളുപ്പ് ഷര്‍ട്ടും മുണ്ടും ഉടുത്ത് സോള്‍ട്ട ആന്‍ പെപ്പര്‍ സ്റ്റൈലില്‍ തന്നെയാണ് താരം എത്തിയത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
സൂപ്പര്‍ താരത്തെ കണ്ടപ്പോള്‍ ഓട്ടോഗ്രാഫ് വാങ്ങുന്നതിനും സെല്‍ഫി എടുക്കുന്നതിനുമായി ആരാധകര്‍ ചുറ്റും കൂടിയിരുന്നു. ആരേയും നിരാസപ്പെടുത്താതെയാണ് അജിത്ത് ക്ഷേത്ര ദര്‍ശനം നടത്തിയത്.







Comments