
ബെംഗളൂരു: ലോകത്തെ ആകെമാനം പിടിച്ചുകുലുക്കിയ റാന്‍സംവെയര്‍ വൈറസ് ആക്രമണത്തിന് ശേഷം രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 2017ല്‍ ആറുമാസത്തിനുള്ളില്‍ ഓരോ 10 മിനിട്ട് കൂടുമ്പോളും ഒരു ആക്രമണം വീതം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. 2016ല്‍ 12 മിനിട്ടില്‍ ഒന്ന് എന്ന നിലയിലാണ് ആക്രമണം നടന്നത്.
ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) റിപ്പോര്‍ട്ട് പ്രകാരം 27,482 കേസുകളാണ് ഇതുവരെയുണ്ടായിരിക്കുന്നത്. സാമ്പത്തീക കാര്യങ്ങള്‍ തേടുന്ന ഫിഷിങ്ങ്, തിരച്ചില്‍ നടത്തുന്ന സ്കാനിങ്ങ്്, സൈറ്റ് ഇന്‍ട്രൂഷന്‍, വൈറസ് ആക്രമണം ഇത്തരത്തില്‍ എല്ലാത്തരം കുറ്റകൃത്യങ്ങളും ഇവിടെ നടക്കുന്നുണ്ട.
കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 1.71 ലക്ഷത്തോളം സൈബര്‍കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ നടന്ന കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഡിസംബറോടെ 50,000ത്തില്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്.
2013 മുതല്‍ 2016 വരെയുണ്ടായ സ്കാനിങ്ങും പ്രോബിങ്ങ് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ പ്രതിരോധമാണ് തീര്‍ത്തിരിക്കുന്നത്. സൈബര്‍ സുരക്ഷയെ വളരെ ശ്രദ്ധമായാണ് കാണുന്നതെന്ന് മിസ്ര ഫൈസന്‍ ആസാദ് പറഞ്ഞു. സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിലേക്ക് മാറുമ്പോള്‍ ഇത്തരം സുരക്ഷ കടുത്ത പ്രതിസന്ധിയാണുയര്‍ത്തുന്നത്.






