ന്യൂഡല്‍ഹി: വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങലില്‍ ജന്മ്മന് നിര്‍മ്മിതം എന്ന് കണ്ടെത്തിയതില്‍ കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. തദ്ദേശീയമായി വികസിപ്പിച്ച് നിര്‍മ്മിക്കുന്ന ഫോഫേഴ്സ് പീരങ്കിയായ ധനുഷില്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിലാണ് ഇത്തരം വസ്തുക്കള്‍ കണ്ടെത്തിയത്.
ആയുധവിതരണക്കാരായ മധ്യപ്രദേശിലെ സിന്ധ് സെയില്‍ സിന്‍ഡിക്കറ്റിനും ജബല്‍പുരിലെ ഗണ്‍സ് കാരിയേജ് ഫാക്ടറിയിലെ ജീവനക്കാര്‍ക്കുമെതിരെ ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, തട്ടിപ്പ് എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.
38 കിലോമീറ്റര്‍ ദൂരത്ത് വെടി വയ്ക്കാന്‍ സാധിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത തോക്കും പരീക്ഷിച്ച് വിജയിച്ചിരുന്നു. ബോഫോഴ്സ് തോക്കിന്റെ ഇന്ത്യന്‍ പതിപ്പായ ധനുഷ് പീരങ്കിയിലാണ് ജര്‍മനിയില്‍ നിര്‍മിച്ചെന്ന വ്യാജേന ചൈനീസ് ഭാഗങ്ങള്‍ കണ്ടെത്തിയത്. കാര്‍ഗില്‍ യുദ്ധക്കാലത്ത് ഏറ്റവുമധികം ആശ്രയിച്ചിരുന്നത് ഇതായിരുന്നു. ഇത്തരത്തിലുള്ള 414 ധനുഷ് പീരങ്കികള്‍ വാങ്ങുവാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്.
വിവാദമായ കമ്പനിയില്‍ നിന്നും 2013ല്‍ നാല് ബെയറിംഗിനായി ല്‍ 35.38 ലക്ഷം രൂപയുടെ കരാറാണ് സിന്ധ് സിന്‍ഡിക്കറ്റിനു നല്‍കിയത്. പിന്നീട് 2014 ഏപ്രില്‍ ഏഴിനും ഓഗസ്റ്റ് 12നും ഇടയില്‍ കമ്പനി ഇത്തരം രണ്ട് ബെയറിംഗുകള്‍ നല്കി. ഈ ഓര്‍ഡര്‍ 53.07 ലക്ഷം രൂപയ്ക്ക് 2014 ഓഗസ്റ്റ് 27ന് ആറായി ഉയര്‍ത്തി. ചൈനീസ് നിര്‍മിത വയര്‍ റേസ് റോളര്‍ ബെയറിംഗ്, സിആര്‍ബി-മെയ്ഡ് ഇന്‍ ജര്‍മനി എന്ന ലേബലിലാണ് സിന്ധ് സെയില്‍ സിന്‍ഡിക്കറ്റ് നല്‍കിയത്. പീരങ്കിയുടെ പ്രധാന ഭാഗമാണ് വയര്‍ റേസ് റോളര്‍ ബെയറിംഗ്.

Comments