
കോട്ടയം: കോവളം എംഎല്എ എം.വിന്സെന്റിന്റെ അറസ്റ്റ് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്ട്ടി സംഭവം ഗൗരവമായാണ് കാണുന്നത്. വിഷയം യുഡിഎഫില് ചര്ച്ച ചെയ്യുമെന്നും ചെന്നിത്തല അറിയിച്ചു.
അതേസമയം വിന്സെന്റിന്റെ അറസ്റ്റ് രാഷ്ര്ടീയ പ്രേരിതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന് പറഞ്ഞു. കോടതി കുറ്റക്കാരനെന്നു വിധിച്ചാല് മാത്രമേ പാര്ട്ടി നടപടിയെടുക്കൂ എന്നു ഹസന് കൂട്ടിച്ചേര്ത്തു. കോണ്ഗ്രസിലെ വനിതാ നേതാക്കള്ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹസന് പറഞ്ഞു.







Comments