
ആലപ്പുഴ: സ്വന്തം കവിത ആല്‍ബമാകുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ തിളങ്ങാന്‍ ജി സുധാകരന്. കവത ആലപിക്കുന്നത് മന്ത്രിയുടെ ഗണ്മാന്. നിര്‍മ്മാണം ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന്. പരീത് പണ്ടാരി എന്ന ചിത്രത്തിന്റെ സംവിധായകന് ഗഫൂര്‍ വൈ ഇല്യാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള കവിതയില്‍ കുട്ടനാട്ടുകാരനായി മന്ത്രി അഭിനയിക്കും.
2.42 മിനിട്ട് ദൈര്‍ഘ്യമുള്ള കവിതയാണ് ആല്‍ബമാക്കുന്നത്. മന്ത്രിയുമായുള്ള പരിചയമാണ് യുവസംവിധായകനെ അദ്ദേഹത്തിന്റെ കവിതയ്ക്ക് ദൃശ്യം ഒരുക്കുന്നതിലേയ്ക്ക് എത്തിച്ചത്. മേരാ നാം ഗുണ്ട എന്ന ചിത്രമാണ് ഗഫൂറിന്റേതായി ഒരുങ്ങുന്നത്.
മന്ത്രിക്കൊപ്പം അടുത്ത അനുയായികളെല്ലാം തന്നെ ആല്‍ബത്തിന്റെ ഭാഗമാകുന്നുണ്ട്. മന്ത്രിയുടെ ഗണ്മാനായ രാജേഷ് കൊച്ചുവീട്ടിലാണ് കവിത പാടിയിരിക്കുന്നത്. മന്ത്രിയുടെ ഡ്രൈവറായ മുഹമ്മദ് ഷിബിന്‍ ഇദ്ദേഹത്തിന്റെ സുഹൃത്ത് ഷെബാബ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കാസര്‍ഗോഡ് സ്വദേശി ബാബു പ്രസാദാണ് കവിതയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ഷൂട്ടിങ് ആരംഭിക്കും. നെഹ്റു ട്രോഫി വള്ളംകളിക്ക്് മുന്നോടിയായി ആല്‍ബം പുറത്തിറക്കും.






