
തമിഴ് സൂപ്പര്‍ താരം സൂര്യയുടെ 42-ാം പിറന്നാള്‍ ആയിരുന്നു ഇന്നലെ. ലോകമെങ്ങുമുള്ള സൂര്യ ആരാധകര്‍ പിറന്നാള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളും കേക്ക് മുറിക്കലുമായി ആഘോഷമാക്കി. കൂട്ടത്തില്‍ പിറന്നാള്‍ ഗംഭീര ആഘോഷമാക്കി കട്ട സൂര്യ ഫാനായ നടി അനുശ്രീ. കൊട്ടാരക്കരയിലെ സൂര്യ ഫാന്‍സുകാര്‍ക്ക് ഒപ്പമായിരുന്നു നടിയുടെ ആഘോഷം.
ചടങ്ങില്‍ കേക്ക് മുറിച്ചും സൂര്യയോടുള്ള ആരാധന വ്യക്തമാക്കിയും അനുശ്രീ സന്തോഷം പങ്കുവെച്ചു. സൂര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി പുതിയ ചിത്രം താന സെര്‍ന്ത കൂട്ടത്തിന്റെ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. കീര്‍ത്തി, രമ്യ കൃഷ്ണന്, സെന്തില്‍, കാര്‍ത്തിക് എന്നിവരും ചിത്രത്തിലുണ്ട്.
മണിരത്നം ചിത്രമായ നേര്ക്കുനേരിലൂടെ വിജയുടെ ഒപ്പമായിരുന്നു സൂര്യയുടെ സിനിമ പ്രവേശം. 2006ല്‍ സില്ലനു ഒരു കാതല്‍ എന്ന ചിത്രത്തിന് ശേഷം ജ്യോതികയെ വിവാഹം ചെയ്തു. തമിഴില്‍ ഏറെ ആരാധകരുള്ള താര ജോഡിയാണിത്.






