
ചെന്നൈ: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കം തമിഴ്നാട്ടിലെ എല്ലാ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ദേശീയഗീതമായ വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സ്കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഴ്ചയില്‍ ഒരുവട്ടമെങ്കിലും വന്ദേമാതരം ആലപിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
വന്ദേമാതരം ആലപിക്കുന്നത് എല്ലാവര്ക്കും നിര്‍ബന്ധമാണെന്നും ഇനി അതിന് സാധിക്കില്ലെങ്കില്‍ അത് രേഖാമൂലം അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദേശഭക്തി എല്ലാ പൗരന്മാര്ക്കും അനിവാര്യമായ ഘടകമാണ്. സ്വാതന്ത്ര്യത്തിനായി നിരവധിയാളുകളുടെ ജീവന് ഇവിടെ ബലി നല്‍കിയിട്ടുണ്ട്. ഈ കഠിന ദിനങ്ങളില്‍ ആളുകള്‍ക്ക് ധൈര്യവും പ്രചോദനവുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കെ. വീരമണിയുടെ പെറ്റീഷനില്‍ ജസ്റ്റീസ് എം.വി. മുരളിധരനാണ് ഇത്തരം വിധി പുറപ്പെടുവിച്ചത്.
സ്കൂളുകള്‍ക്ക് പുറകെ സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും വന്ദേമാതരം ആലപിക്കണം. മാസത്തില്‍ ഒരിക്കല്‍ മതിയെന്ന ഇളവും അതിനുണ്ട്. ഇതിനെത്തുടര്‍ന്ന് ദേശീയ ഗീതത്തിന്റെ ഇംഗ്ലീഷ്, തമിഴ് പതിപ്പുകള്‍ നവമാധ്യമത്തിലൂടെ പ്രചരിപ്പിക്കുവാനും നിര്‍ദ്ദേശമുണ്ട്.






