
ന്യൂഡല്‍ഹി: ബിഹാറില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ബിജെപി. ബിഹാറില്‍ ചേര്‍ന്ന ബിജെപി നേതാക്കളുടെയും എംഎല്‍എമാരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
നിലവില്‍ ജെഡിയുവിന് 71 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ബിജെപിയുടെ 58 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ 122 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ജെഡിയുവിന് കഴിയും.
ബിഹാറിലെ രാഷ്ര്ടീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഡല്‍ഹിയില്‍ ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും.






