
യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം സംവിധായകന് ജീന്‍ പോള്‍ ലാല്‍, ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഹണീബീ 2വില്‍ അഭിനയിച്ച നടി മേഘ്ന നായരാണ് പരാതി നല്‍കിയത്. എന്നാല്‍ ഇത് യുവനടി ആര്യയാണെന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍. ഹണിബീയില്‍ അര്‍ച്ചന കവി അവതരിപ്പിച്ച സാറ എന്ന കഥാപാത്രമായാണ് 2ല്‍ ആര്യ എത്തിയത്. ഇതോടെ ആര്യയാണ് പരാതിക്കാരിയായ നടിയെന്ന് അഭ്യുഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ താനല്ലെന്ന വിശദീകരണവുമായി ആര്യ തന്നെ രംഗത്തെത്തി.
ഈ സംഭവവുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ നിലവധി കോളുകളും മെസ്സേജുകളും വരുന്നു. അതുകൊണ്ടാണ് ഈ പോസ്റ്റ് എഴുതുന്നത്. ആ നടി ഞാനല്ല. എന്തിനാണ് ഞാനങ്ങനെയൊരു പരാതി നല്‍കുന്നത്. ആ സിനിമയില്‍ അഭിനയിച്ച നിരവധി സ്ത്രീ കഥാപാത്രങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളിലും സുരക്ഷിതവും സൗഹാര്ദപരവുമാ അന്തരീക്ഷമാണുണ്ടായത്. ഹണീബീ 2 സെറ്റും ഒരു കുടുംബം പോലെയായിരുന്നു. എല്ലാ വനിത താരങ്ങള്‍ക്കും പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു.
ലാല്‍ സാറിന്റെ കുടുംബവും ജീന്‍ ചേട്ടന്റെ ഭാര്യയും മകനും ഉണ്ടായിരുന്നു. അതുകൊണ്ടാണ് കുടുംബം പോലെയായിരുന്നെന്ന് വ്യക്തമായി പറഞ്ഞത്. കൃത്യസമയത്ത് പ്രതിഫലവും നല്കി. എന്നാല്‍ ഇപ്പോള്‍ എന്തിനാണ് വിവേകശൂന്യമായ ആരോപണങ്ങളുമായി വരുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും താരം പറഞ്ഞു.






