
മോഹന്‍ലാലും ലാല്‍ജോസും ഒന്നിക്കുന്ന 'വെളിപാടിന്റെ പുസ്തക'ത്തിലെ ലൊക്കേഷന്‍ കാഴ്ചകള്‍ ഇരുവരും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. 'ഇടിക്കുളയും സംവിധായകനും' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രം ഇതിനോടകം വൈറലായിരിക്കുകയാണ്.
ലാല്‍ജോസിന്റെ ദേഹത്ത് ചിത്രത്തിലെ നായകനായ മോഹന്‍ലാല്‍ ഇടിക്കുന്ന തരത്തിലുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. 'മൈക്കിള്‍ ഇടിക്കുള' എന്ന കോളജ് പ്രിന്‍സിപ്പാലിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ തിയറ്ററുകളില്‍ എത്തിക്കാനുള്ള തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍.
പുലിമുരുകന്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 'വില്ലന്‍, വെളിപാടിന്റെ പുസ്തകം' എന്നീ വമ്പന്‍ പ്രോജക്ടുകളാണ് മോഹന്‍ലാലിന്റേതായി വരാനിരിക്കുന്നത്.






