
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാന നഗരത്തിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി ബിജെപി ഓഫീസ് ആക്രമണത്തിന് ചെന്നവരെ തടയാന്‍ ശ്രമിച്ച് ആശുപത്രിയിലായ പോലീസുകാരന് 5000 രൂപ പാരിതോഷികം. പ്രത്യൂഞ്ജയന്‍ എന്ന പോലീസുകാരനാണ് ആദരിക്കപ്പെട്ടത്. അതേസമയം ഗുണ്ടാകളുടെ ചെയ്തി തടയാന്‍ നോക്കാതെ കണ്ടു രസിച്ച രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന് ലഭിച്ചു.
ഐജി മനോജ് ഏബ്രഹാമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ ബൈക്കിലെത്തിയ അക്രമി സംഘത്തെ പിടികൂടാന്‍ അവിടെ ഡ്യൂട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാളായ പ്രത്യൂഞ്ജയന്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇവരില്‍ ഒരാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൂടുതല്‍ പേരെത്തി പ്രത്യൂഞ്ജയനെ ആക്രമിക്കുക ആയിരുന്നു ദൃശ്യങ്ങളില്‍ സിസിടിവി ദൃശ്യങ്ങളില്‍ പോലീകാരന് അക്രമികളെ പിടിക്കുന്നതും ഇവര്‍ തിരിച്ച് ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ പ്രത്യഞ്ജയന് ആശുപത്രയില്‍ ചികിത്സയിലാണ്. അക്രമം നടക്കുമ്പോള്‍ പ്രത്യഞ്ജയന് ഇവരെ തടയുമ്പോള്‍ നോക്കി നിന്ന അഞ്ചാം സായുധ ബറ്റാലിയനിലെ അഖിലേഷ്, ശ്യാംകൃഷ്ണ എന്നിവരെയാണ് സസ്പെന്റ് ചെയ്ത്. പരിക്കേറ്റ പ്രത്യൂഞ്ജയനെ ആശുപത്രിയില്‍ എത്തിയായിരുന്നു മനോജ് ഏബ്രഹാം സന്ദര്‍ശിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത് മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. കൗണ്‍സിലര്‍ ബിനു, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിന് സാജ് കൃഷ്ണ എന്നിവര്‍ക്കെതിരേ ജാമ്യമില്ലവകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലെ അഞ്ചു സീസി ടിവി ക്യാമറളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.






