
മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ ഒരൊറ്റ സീനിലൂടെ കയ്യടി വാങ്ങിയ താരമാണ് സാറ. എല്‍ദോച്ചായന്റെ ഭാര്യയായി അഭിനയിച്ച സാറ പിന്നെ ചില് സാറ ചില് എന്ന ഡയലോഗിലൂടെ ശ്രദ്ധയായി. ഭര്‍ത്താവിനെ വരയില്‍ നിര്‍ത്തുന്ന സാറയായി അഭിനയിച്ചത് തിരക്കഥാകൃത്ത് ശ്യാം പുഷ്കറിന്റെ ഭാര്യ ഉണ്ണിമായയാണ്.
മഹേഷിന്റെ പ്രതികാരം തിരക്കഥായും ശ്യം പുഷ്കറിന്റേതായിരുന്നു. അങ്ങനെയാണ് ഉണ്ണിമായ സാറയാകുന്നത്. ആര്‍ക്കിടെക്റ്റായ ഉണ്ണിമായ ജോലി രാജിവെച്ച ശേഷമാണ് സിനിമയിലേയ്ക്കെത്തിയത്. സാറയായി തകര്‍ക്കുകയും ചെയ്തു.
വീണ്ടും ഭര്‍ത്താവ് തിരക്കഥയൊരുക്കുന്ന ചിത്രത്തിലൂടെ എത്തുകയാണ് ഉണ്ണിമായ. ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദി എന്ന ചിത്രം. തിരക്കഥ ശ്യാമും ദിലീഷ് പോത്തനും. ടൊവിനോ തോമസ് ആണ് മായാനദിയിലെ നായകന്. ഒപിഎം ഡ്രീം മില്‍ സിനിമാസിന്റേയും അമല്‍ നീരദ് പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. പുതുമുഖ നടി ശരണ്യയാണ് നായിക.






