
തിരുവനന്തപുരം: ബി.ജെ.പി നേതാക്കള്‍ മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആര്.എസ് വിനോദ്. മെഡിക്കല്‍ കോളേജ് ഉടമയില്‍ നിന്നും 25 ലക്ഷം രൂപ വാങ്ങിയെന്ന് ആര്.എസ് വിനോദ് സമ്മതിക്കുകയും ചെയ്തു. വിജിലന്‍സിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കണ്‍സള്‍ട്ടിങ്ങ് ഫീസായിട്ടാണ് തുക വാങ്ങിയതെന്നും, ഇത് ഡല്‍ഹിയിലെ സതീഷ് നായര്‍ക്ക് കൈമാറിയെന്നും മൊഴിയില്‍ സൂചിപ്പിച്ചു. വ്യക്തിപരമായി ഒരു ലാഭവും ഉണ്ടായിട്ടില്ലെന്നും, ബി.ജെ.പി നേതാക്കള്‍ക്കാര്‍ക്കും ഇതില്‍ പങ്കില്ലെന്നും വിനോദ് വ്യക്തമാക്കി.
സതീഷ് നായരെ നേരിട്ട് പരിചയമില്ല. രാജേഷ് എന്നയാള്‍ മുഖേനയാണ് സതീഷ് നായരെക്കുറിച്ച് അറിഞ്ഞത്. തന്റെ ബാങ്കില്‍ അക്കൗണ്ടുള്ളയാളാണ് രാജേഷെന്നും അങ്ങനെയാണ് രാജേഷിനെ പരിചയം. സതീഷ് നായരുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. അഞ്ച് ലക്ഷം രൂപ വീതം അഞ്ച് തവണയായാണ് മെഡിക്കല്‍ കോളജ് ഉടമയില്‍ നിന്ന് പണം വാങ്ങിയത്.






