
ഹിസ് ഹൈനസ് അബ്ദുള്ള, സുകൃതം, ധ്രുവം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗൗതമി വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. 'ഇ' എന്ന ഹൊറര്‍ ത്രില്ലറിലൂടെയാണ് ഗൗതമി എത്തുന്നത്.
സിനിമയില്‍ സജീവമാകുമ്പോള്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയാണ് കമലുമായുള്ള വേര് പിരിയലിനെക്കുറിച്ച് ഗൗതമി മനസ്സു തുറന്നത്. ആ തീരുമാനം ഏറ്റവും ബുദ്ധിമുട്ടുള്ളതായിരുന്നു. പക്ഷേ ഞാനതെടുത്തു. കാരണം അതായിരുന്നു ആ സമയത്ത് എടുക്കേണ്ടിയിരുന്ന ശരിയായ നടപടി. പ്രഫഷനിലും ജീവിതത്തിലും എനിക്ക് എന്നോട് തന്നെ ഒത്തു തീര്‍പ്പാക്കാന്‍ പറ്റില്ലെന്ന് ഗൗതമി പറഞ്ഞു.






