കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വന്‍ ലഹരി മരുന്നു വേട്ട. 54 കിലോ എസിട്രിന്‍ എന്ന പ്രത്യേകതരം ലഹരി മരുന്നാണ് പിടികൂടിയിരിക്കുന്നത്. ഏതാണ്ട് ഒരു കോടി രൂപയോളം വരും ഇതിന്റെ വില. ഒരാള്‍ പിടിയില്‍.
മലേഷ്യയിലെ ക്വലാലംപൂരിലേക്ക് പോകുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കാര്‍ഗോ വിഭാഗത്തില്‍ നിന്നുമാണ് ഇത് പിടികൂടിയത്. സാധാരണയായി പബ്ബുകളുലും ക്ലബ്ബുകളിലുമായാണ് ഇത് ഉപയോഗിക്കുന്നത്. കൊച്ചി വഴി പോയതാണെന്ന് അധകൃതരുടെ സംശയം.






