
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞതായി അഡ്വ. രാജു ജോസഫ് മൊഴി നല്കി. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. പള്‍സര്‍ സുനിയുടെ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ സഹ അഭിഭാഷകനായ രാജു ജോസഫിനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ രാജു ജോസഫ് നശിപ്പിച്ചതായി പ്രതീഷ് ചാക്കോ മൊഴി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണു രാജു ജോസഫിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ ഏറ്റവും നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നുറപ്പായി. മൊെബെല്‍ കത്തിച്ചു കളഞ്ഞായുള്ള വാര്‍ത്ത 'മംഗളം' ടെലിവിഷന്‍ ഒരാഴ്ച മുന്‍പു പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ വിദേശത്തേക്കു കടത്തിയതായും അഭ്യൂഹം പരന്നിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടത് അന്വേഷണ സംഘത്തിനു തിരിച്ചടിയായി.
നടിയെ ആക്രമിച്ചതിനുശേഷം ഒളിവില്‍ കഴിയുന്നതിനിടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ പള്‍സര്‍ സുനി അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്കു െകെമാറിയിരുന്നു. തുടര്‍ന്ന് പ്രതീഷ് ചാക്കോയ്ക്കൊപ്പം എറണാകുളം സി.ജെ.എം. കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചെങ്കിലും പോലീസ് പള്‍സര്‍ സുനിയെ പ്രതിക്കൂട്ടില്‍നിന്നും പിടിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. പള്‍സര്‍ സുനി പിടിയിലായതോടെ അപകടം മനസിലാക്കിയ പ്രതീഷ് ചാക്കോയും രാജു ജോസഫും ചേര്‍ന്ന് കേസിലെ നിര്‍ണായക തെളിവായ മൊെബെല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞെന്നാണു പോലീസിനു ലഭിച്ച വിവരം. രാജു ജോസഫ് വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫോണും കാര്‍ഡും നശിപ്പിക്കാന്‍ കൊണ്ടുപോയത് ഈ കാറിലാണെന്ന സംശയത്തെ തുടര്‍ന്നാണു നടപടി. തമിഴ്നാട് തൂത്തുക്കുടി രജിസ്ട്രേഷനിലുള്ള കാറിലാണ് രാജു ജോസഫ് മറ്റൊരു അഭിഭാഷകനോടൊപ്പമെത്തിയത്. ഇയാളെത്തി ഒരുമണിക്കൂറിനകം കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ സുഹൃത്തും സിനിമാ സംവിധായകനുമായ നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യംചെയ്യും. വിവിധ മൊഴികളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണു ലക്ഷ്യം.
നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെയും മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. നാദിര്‍ഷയെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നു വിളിച്ചിരുന്നതായി സഹതടവുകാരന് ജിന്സണ് പറഞ്ഞിരുന്നു. സൗഹൃദത്തോടെയായിരുന്നു ഇരുവരും സംസാരിച്ചത്.
നടി കാവ്യാ മാധവന്റെ കടയെപ്പറ്റിയും പണമിടപാടിനെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നെന്നും ജിന്സണ് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നു പോലീസ് രണ്ടു വട്ടം നാദിര്‍ഷയെ പോലീസ് ചോദ്യംചെയ്തു. കാവ്യയുടെ കടയില്‍ എന്തോ കൊടുത്തു എന്ന തരത്തിലാണു ഫോണില്‍ പറഞ്ഞതെന്നാണു ജിന്സണ് പോലീസിനോടു വെളിപ്പെടുത്തിയത്.
അപ്പുണ്ണിയെ ചോദ്യം ചെയ്തപ്പോഴും പള്‍സറും നാദിര്‍ഷയും തമ്മില്‍ പരിചയമുണ്ടെന്നു സൂചിപ്പിച്ചിരുന്നു. ഇക്കാര്യവും അന്വേഷണസംഘം ആരായും. നടിയെ ആക്രമിച്ചതു പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ മെമ്മറി കാര്‍ഡ് സംബന്ധിച്ച വിവരങ്ങളും നാദിര്‍ഷയില്‍നിന്ന് ആരായും.






