ന്യൂഡല്‍ഹി: മകന് ചെയത കുറ്റത്തിന് അച്ഛനെ പുറത്താനാവില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. യുവതിയെ കാറില്‍ പിന്തുടര്‍ന്നതിന് ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറേലയുടെ മകനും സുഹൃത്തും അറസ്റ്റിലായിരുന്നു. ഇതോടെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. കേസില്‍ വികാസിനെ അറസ്റ്റചെയ്ത ഉടന്‍ തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്തു.
തുടര്‍ന്ന് ബറേലക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യമുയര്‍ത്തിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹരിയാന മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത് ബറേലയുടെ വികാസ് ബറല (23), ആശിഷ് കുമാര്‍ (22)എന്നിവരാണ് വെള്ളിയാഴ്ച രാത്രി ചണ്ഡിഗഢിലെ മധ്യമാര്‍ഗില്‍ നിന്ന് പൊലീസ് പിടിയിലായത്.
പെണ്‍കുട്ടിയുടെ പരാതിപ്രകാരം ഇരുവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷനിയമത്തിലെ 345(ഉ) മോട്ടോര്‍ വാഹന നിയമത്തിലെ 185ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.






