
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഡിഎംകെ വിമതപക്ഷ നേതാവുമായ ഒ പനീര്‍ശെല്‍വത്തിനെതിരെ ആക്രമണശ്രമം. തിരുച്ചറപ്പള്ളി വിമാനത്താവളത്തില്‍ വച്ചാണ് ഓപിഎസ്സിനു നേരെ വധശ്രമം ഉണ്ടായത്.
വിമാനത്താവളത്തിന്റെ വിഐപി കവാടത്തിന് മുന്നില്‍ കത്തിയുമായി നിന്നിരുന്ന യുവാവാണ് ഒ പി എസ്സിനെ ആക്രമിയ്ക്കാന്‍ ശ്രമിച്ചത്. സംഭവസമയത്ത് ഒപിഎസ്സിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ഇയാളെ ബലം പ്രയോഗിച്ച് മാറ്റുക. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ജയലളിതയുടെ മരണത്തോടെയാണ് എഐഎഡിഎംകെയിലെ പ്രശ്നങ്ങള്‍ പുകഞ്ഞ് തുടങ്ങുന്നത്. പിന്നീട് വിമത നേതാവ് എന്ന തരത്തില്‍ നിരവധി ജനപിന്തുണയും ഒപിഎസിന് ലഭിച്ചിരുന്നു. അഴിമതിക്കേസില്‍ ജയലളിത ജയിലില്‍ പോയപ്പോഴാണ് പകരക്കാരകനായി ഒപിഎസ് മുഖ്യമന്ത്രി പദത്തിലെത്തിയത്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ എതിരാളികള്‍ ഉണ്ടോ എന്നാണ് ഇപ്പോള്‍ പോലീസ് തിരയുന്നത്.






