
അടിമാലി: രണ്ടു പതിറ്റാണ്ടിലേറെയായി രോഗികളെ ചികിത്സിച്ചിരുന്ന അലോപ്പതി വ്യാജ ഡോക്ടര്‍ പോലീസ് പിടിയില്‍. അടിമാലിക്കു സമീപം ആനച്ചാലില്‍ ദൈവസഹായം ക്ലിനിക് നടത്തിവന്ന ആനച്ചാല്‍ രമ്യഭവനില്‍ എസ്. ബാലചന്ദ്രന് (58)നെയാണ് വെളളത്തൂവല്‍ എസ്.ഐ: എസ്. ശിവലാലിന്റെ നേതൃത്വത്തിലുള്ള പ്രാലീസ് പിടികൂടിയത്.
2013 മുതലാണ് ആനച്ചാല്‍ ടൗണിലെ മൂന്നാര്‍ റോഡിലുള്ള ഷാജന് എന്നയാളുടെ കെട്ടിടത്തില്‍ അലോപൊതി ചികിത്സ നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ രേഖകളൊന്നും കണ്ടെത്താനായില്ല. പി.ഡി.സിയും ടൈപ്പ്റൈറ്റിംഗും പഠിച്ചിട്ടുള്ളതായി ഇയാള്‍ പോലീസിനോടു പറഞ്ഞു. സംസ്ഥനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സ നടത്തിവന്നിരുന്നതായാണ് വിവരം. തമിഴ്നാട്ടിലും ചികിത്സ നടത്തിയിട്ടുണ്ട്. കുടുംബസമേതമാണ് ആനച്ചാലില്‍ താമസിച്ചു വന്നിരുന്നത്.
റെയ്ഡില്‍ അഡീഷണല്‍ എസ്.ഐ: കെ. ഡി. ചാക്കോ, എ.എസ്.ഐ: സോമന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിന്റോ തോമസ്, വനിതാ സി.പി.ഓ. ലിനിത എന്നിവര്‍ പങ്കെടുത്തു.






