
വടകര: എം.ഡി.എം.എ. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ അധ്യാപിക കീര്‍ത്തനയെ വടകര എന്‍.ഡി.പി.എസ്. കോടതി പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. ഇന്നു വൈകിട്ട് അഞ്ചുവരെയാണു പോലീസ് കസ്‌റ്റഡിയില്‍ വിട്ടത്.
കോടതിയില്‍നിന്നു പുറത്തിറങ്ങിയ കീര്‍ത്തന, താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചു. 'ഞാനൊരു അധ്യാപികയാണ്. ഒരു മകന്റെ അമ്മയാണ്. ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഈ കേസിലോ ലഹരി ഇടപാടിലോ എനിക്ക് യാതൊരു ബന്ധവുമില്ല. കൊയിലാണ്ടിയിലെ കനറ ബാങ്കിലെയും ഗ്രാമീണ ബാങ്കിലെയും എന്റെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ചാല്‍ സത്യം മനസിലാകും. ഞാനും ഒരു മനുഷ്യനാണ്'-കീര്‍ത്തന പറഞ്ഞു.
ലഹരി മാഫിയ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, കേസിലെ മറ്റു പ്രതികളുമായുള്ള ബന്ധം എന്നിവ പരിശോധിക്കുന്നതിനാണ് കീര്‍ത്തനയെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടത്.
കീര്‍ത്തനയ്‌ക്കെതിരായ സാമ്പത്തിക ഇടപാടുകള്‍ കുറ്റകരമല്ലെന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ബാങ്ക് അക്കൗണ്ട് വഴി നടന്നത് അയ്ായിരം രൂപയുടെ ഇടപാട് മാത്രമാണെന്നും അതില്‍ നിയമവിരുധമായ ഒന്നുമില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.







Comments