
ബോളിവുഡിലെ ഏറ്റവും ഭാഗ്യവതിയായ സഹോദരിയെന്നാണ് അര്‍പ്പിത ഖാന്റെ വിശേഷണം. സല്‍മാനും സൊഹൈലും അര്‍ബാസും അല്‍വിരയും മത്സരിച്ച് സ്നേഹിക്കുന്ന സഹോദരി. അതിനാല്‍ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ സഹോദരിയാണ് താനെന്നാണ് അര്‍പ്പിത പറയുന്നത്. വളരെ ചെറുപ്പത്തില്‍ ചേരിയില്‍ നിന്ന് സല്‍മാന്റെ അച്ഛന് ദത്തെടുത്തതാണ് അര്‍പ്പിതയെ, അന്നു മുതല്‍ സ്വന്തം സഹോദരിയായും മകളായും ഖാന് കുടുംബത്തില്‍ അര്‍പ്പിത കഴിയുന്നു.

രക്ഷാബന്ധന് ദിനത്തിലും സഹോദരങ്ങളോടുള്ള സ്നേഹവും നന്ദിയും അര്‍പ്പിത പറഞ്ഞു. സല്മാന് ഒന്നര വയസ്സുള്ള തന്റെ മകന് അഹിലിനൊപ്പം കളിക്കുന്ന വീഡിയോയും അര്‍പ്പിത പങ്കുവെച്ചു.
സൊഹൈല്‍ ഖാനൊപ്പമുള്ള പഴയ ചിത്രവും അര്‍പ്പിത പോസ്റ്റ് ചെയ്തു. 2014ലായിരുന്നു ഡല്‍ഹി സ്വദേശിയായ ആയുഷ്മാന്‍ ശര്‍മ്മയുമായി അര്‍പ്പിതയുടെ വിവാഹം. ബോളിവുഡ് അന്നുവരെ കണ്ടതില്‍ ഏറ്റവും മികച്ച വിവാഹമാണ് സഹോദരങ്ങള്‍ അര്പ്പിതയ്ക്കായ് ഒരുക്കിയത്.







Comments