
തിരുവനന്തപുരം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ വി.വി രാജേഷിനെതിര നടപടി. സംഘടനാ ചുമതലകളില്‍നിന്ന് രാജേഷിനെ മാറ്റി. മെഡിക്കല്‍ കോളേജ് കോഴയെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയത് വിവി രാജേഷാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വ്യാജ രസീത് അടിച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് പ്രഭുല്‍ കൃഷ്ണയ്ക്ക് എതിരെയും നടപടി എടുത്തിട്ടുണ്ട്.
മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാമെന്ന് വാഗ്ദാനം നല്കി എസ് ആര് കോളേജ് അധികൃതരില്‍നിന്ന് ബി.ജെ.പി നേതാക്കള്‍ പണം കൈപറ്റിയെന്ന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനാണ് രാജേഷിനെതിരെ നടപടി. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ഏറെ വിവാദമാകുകയും ചെയ്തിരുന്നു. 5.60 കോടി രൂപയാണ് കോളേജ് അധികൃതരില്‍നിന്ന് നേതാക്കള്‍ വാങ്ങിയതെന്നാണ് പരാതി.






