
മോസ്കോ: ഫേസ്ആപ് പുതുതായി അവതരിപ്പിച്ച ഫില്‍ട്ടറുകള്‍ വംശവെറി ആരോപണത്തെ തുടര്‍ന്ന് പിന്‍വലിച്ചു. 2017 ൽ പുറത്തിറക്കിയ ഈ ആപ് ഉപയോഗിച്ചു എടുക്കുന്ന ചിത്രങ്ങള്‍ ലോകത്തെ വ്യത്യസ്ത വംശങ്ങളുടെ മുഖപ്രകൃതമനുസരിച്ച് എഡിറ്റ് ചെയ്യുന്നതിന് സഹായകമാവുന്ന ഫില്‍ട്ടറുകളാണ് റഷ്യന്‍ കമ്ബനിയായ വയര്‍ലെസ് ലാബിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ആപ് പിന്‍വലിച്ചത്.
പുതിയ ഫീച്ചർ ബുധനാഴ്ചയാണ് ഫേസ്ആപ് അവതരിപ്പിച്ചത്. കോക്കേഷ്യന്‍, ഏഷ്യന്‍, ഇന്ത്യന്‍, കറുത്തവര്‍ എന്നിങ്ങനെ നാലു വംശങ്ങളുടെ പ്രകൃതത്തിലേക്ക് ചിത്രം മാറ്റാനുള്ള സംവിധാനമാണ് പുറത്തിറക്കിയത്. ഒാപ്ഷനാണ് എന്നാല്‍, ഇതര വംശീയരെ കുറിച്ച് വെള്ളക്കാര്‍ പുലര്‍ത്തുന്ന മനോഭാവമാണ് പുതിയ ഫീച്ചറിലൂടെ തെളിയുന്നതെന്ന വിമര്‍ശനം വ്യാപകമായി. ഇതേ തുടർന്ന് ഫേസ്ആപ് ഫില്‍ട്ടറുകള്‍ പിന്‍വലിക്കുകയും ചെയ്തു.
മുൻപ് ചിത്രങ്ങള്‍ ആകര്‍ഷകമാക്കാന്‍, തൊലിനിറം വെളുപ്പിക്കാനുള്ള ഒാപ്ഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഫേസ് ആപ് വിവാദത്തിലായിരുന്നു.ഫേസ്ആപ് ഇൗ വര്‍ഷം ജനുവരിയിലാണ് പുറത്തിറങ്ങിയതെങ്കിലും വളരെവേഗം പ്രചാരം നേടി.






