ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ കുരങ്ങ് കയറി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി നിയമസഭയില്‍ പാമ്പ് കയറിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ സാമാജികരെ കാണാന്‍ കുരങ്ങ് എത്തിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച അതീവ സുരക്ഷയുള്ള വിധാന്‍ സഭയിലാണ് കുരങ്ങ് കയറിയത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. സര്‍ക്കാര്‍ സ്കൂളുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു ക്ഷണിക്കാത്ത അഥിതിയായി കുരങ്ങ് കയറി വന്നത്. പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്തെ വാതിലിലൂടെയാണ് കുരങ്ങ് കയറി വന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രിയും ഇരിക്കുന്ന സീറ്റിന് സമീപത്ത് വരെ കുരങ്ങ് കയറി വന്നു.
കസ്തൂര്‍ബാ നഗര്‍ എംഎല്‍എ മദന്‍ ലാല്‍ നിയമസഭയില്‍ സംസാരിച്ചു കൊണ്ടിരിക്കെയാണ് കുരങ്ങ് കയറി വന്നത്. ക്ഷണിക്കാത്ത അതിഥിയുടെ ഇടപെടലില്‍ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെട്ടു.






