
ബെയ്ജിങ്: സ്വന്തം കുഞ്ഞിനെ പാഴ്സല്‍ കവറില്‍ പൊതിഞ്ഞ് അനാഥാലയത്തിലേയ്ക്ക് കൊറിയറയച്ച യുവതി പിടിയില്‍. ചൈനയില്‍ നിന്നുള്ള ലൂവി എന്ന 24കാരിയാണ് പിടിയിലായത്.
ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞ് കൊറിയറുകാരനെ ഏല്‍പ്പിക്കുകയായിരുന്നു ലൂ. കവറിലെന്താണെന്ന് ചോദിച്ചിട്ടും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. അനാഥാലയത്തിന്റെ അഡ്രസ്സായിരുന്നു കവറില്‍. കവറുമായി പോകുമ്പോള്‍ അനക്കം കേട്ടതോടെയാണ് കൊറിയറുകാരന്‍ പൊതി തുറന്നു നോക്കിയത്.
ജീവനോടെ കുഞ്ഞിനെ കണ്ട യുവാവ് ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൂവിനെ കസ്റ്റഡിയിലെടുത്തു.






