
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ പിന്തുണച്ച് ഓസ്കര് പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി. കേസില്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമാ ലോകം ഒന്നടങ്കം അദ്ദേഹത്തിനെതിരെ സിനിമാലോകം ഒന്നടങ്കം തിരിഞ്ഞത് തന്നെ അമ്പരപ്പിച്ചുവെന്ന് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.
ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമാലോകം അദ്ദേഹത്തിനെതിരെ തിരിഞ്ഞത് എന്നെ അമ്പരപ്പിച്ചു. ദിലീപിന് അറസ്റ്റ് ചെയ്തതിന് പിന്നാലെ എല്ലാവരും അദ്ദേഹത്തെ ഉപേക്ഷിച്ചു. പ്രാഥമികാംഗത്വത്തില്‍ നിന്നും അമ്മ പുറത്താക്കി. നമ്മുടെ നീതിന്യായ വ്യവസ്ഥ പ്രകാരം കുറ്റം തെളിയുന്നത് വരെ ഒരാള്‍ നിരപരാധിയാണ്. എന്തിനാണ് ഇത്ര പെട്ടന്ന് അദ്ദേഹത്തെ കുറ്റക്കാരനാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഒരുകൂട്ടം ആളുകള്‍ക്ക് ദിലീപിന്റെ കേസ് എന്തായെന്ന് അറിയാന്‍ എത്തിനോക്കുന്ന ഒരു സ്വഭാവമുണ്ട്. കേസിലെ മാധ്യമവിചാരണ ടിആര്‍പി റേറ്റിങ് കൂട്ടാനുള്ള നാടകമായിരുന്നു. തെളിവെടുപ്പിനായി ദിലീപിനെ പൊതുസമൂഹത്തിന് മുന്നിലൂടെ കൊണ്ടു പോയത് തന്നെ തെറ്റാണ്. ഈ കേസില്‍ കോടതി വിവേകത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പൂക്കുട്ടി പറഞ്ഞു.







Comments