
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അഴിമതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ കൂടുതല്‍ നടപടിയ്ക്കൊരുങ്ങി ബി.ജെ.പി നേതൃത്വം. റിപ്പോര്‍ട്ട് ചോര്‍ച്ചയോടൊപ്പം ഉയര്‍ന്നിട്ടുള്ള മറ്റ് ആരോപണങ്ങളും അന്വേഷിക്കുമെന്ന് നേതൃത്വം അറിയിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക.
ബിജെപി നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിവിധ അഴിമതി ആരോപണങ്ങളിലാണ് അന്വേഷണം നടക്കുക. കുറ്റം തെളിഞ്ഞാല്‍ ചുമതലകളില്‍നിന്ന് മാറ്റി നിര്‍ത്തുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളും.
സംഭവത്തില്‍ വി.വി രാജേഷ്, പ്രഫുല്ല കൃഷ്ണന് എന്നിവര്‍ക്കെതിരായി അച്ചടക്ക നടപടി ബി.ജെ.പി നേതൃത്വം എടുത്തിരുന്നു. ഇരുവരെയും പിന്നിട് ചുമതലകളില്‍നിന്ന് നീക്കുകയും ചെയ്തിരുന്നു.






