കൊച്ചി: ഹണി ബി 2വിന്റെ ചിത്രീകരണത്തിനിടയില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പടെ നാലു പേര് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ജീന്‍ പോളിന് പുറമെ നടന് ശ്രീനാഥ് ഭാസി, സിനിമയുടെ അണിയറ പ്രവര്ത്തകന് അനൂപ് വേണുഗോപാല്‍, അനിരുദ്ധന് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
എന്നാല്‍ ഇവര്‍ക്കെതിരെ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതുകാരണം നാലുപേരുടേയും അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു.
പരാതിക്കാരി ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നെങ്കിസലും അതിന് വിരുദ്ധമായ പോലീസ് നിലപാട് സ്വീകരിച്ചിരുന്നു. സാമ്പത്തീക കാര്യങ്ങളില്‍ ഒത്തുതീര്‍പ്പാകാം. എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഒന്നും ഒത്തുതീര്‍ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്.






