
ഷാര്ജ: ഓടുന്ന കാറില് നിന്നും തെറിച്ചു വഴിയില് വീണ് ഷാര്ജയില് മലയാളി യുവതിക്ക് ദാരുണാന്ത്യം. ഷാര്ജയില് ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന കാസര്ഗോഡ് സ്വദേശി സുനിതാ പ്രശാന്താണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ദൈദ് റോഡിലൂടെ പോകുമ്പോള് കാറിന്റെ ഡോര് തനിയെ തുറന്ന് പോയതിനെ തുടര്ന്ന സുനിത വഴിയില് വീഴുകയും തല ഇലക്ട്രിക് പോസ്റ്റില് ഇടിക്കുകയും ആയിരുന്നു.
തല്ക്ഷണം തന്നെ സുനിത മരണമടഞ്ഞു. കാറില് കൂട്ടത്തില് ഉണ്ടായിരുന്ന സലൂണ് ഉടമ സൂസനും നേപ്പാള് സ്വദേശിയായ സഹപ്രവര്ത്തകയ്ക്കും ഗുരുതരമായി പരിക്കേറ്റു. രാത്രി സ്ഥാപനം അടച്ച് താമസ സ്ഥലത്തേക്ക് പോകുമ്പോള് അതിവേഗം പോകുകയായിരുന്ന കാറിന്റെ ഡോര് തനിയെ തുറന്നു പോകുകയും സുനിത പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തുടര്ന്ന് ഇലക്ട്രിക് പോസ്റ്റില് തലയിടിച്ച് തല്ക്ഷണം മരിച്ചു. ഇതു കണ്ട് വണ്ടിയോടിച്ചിരുന്ന സലൂണ് ഉടമ സൂസന് പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും ഡിവൈഡറില് ഇടിച്ച് സൂസനും നേപ്പാള് സ്വദേശിക്കും പരിക്കേല്ക്കുകയും ചെയ്തു.
അഞ്ചു വര്ഷമായി ഷാര്ജയില് ബ്യൂട്ടീഷ്യനായി ജോലി നോക്കുകയായിരുന്ന സുനിത കാസര്ഗോഡ് നഗരസഭയില് ബിജെപി കൗണ്സിലറായിരുന്നു. ഉദുമ മണ്ഡലത്തില് നിന്നും മത്സരിക്കുകയും ചെയ്തിരുന്നു. ദൈദ് ആശുപത്രിയിലെ മോര്ച്ചറിയില് മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ഭര്ത്താവ് പ്രശാന്ത് അടുത്തിടെയാണ് സന്ദര്ശക വിദസയില് യുഎഇയില് എത്തിയത്. മക്കള്: സംഗീത് പ്രശാന്ത് (17) സഞ്ജന പ്രശാന്ത് (14)






