ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര മാറ്റാന്‍ പോകുന്ന ചരിത്രം കുറിക്കുന്ന കിക്കോഫിന് ഇനി കൃത്യം 50 ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ നാളെ ഫുട്‌ബോള്‍ ലോകം ഭരിക്കാന്‍ പോകുന്ന ഒരു പിടി താരങ്ങളുടെ ഉദയത്തിന് കൂടി ഇന്ത്യ വേദിയാകും. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒക്‌ടോബര്‍ ആറിന് പന്തുരുളുമ്പോള്‍ ഇവരുടെ കളി കൂടി കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് കായിക പ്രേമികളുടെ കണ്ണും മനസ്സും.
മെസ്സിയും റൊണാള്‍ഡീഞ്ഞോയുമെല്ലാം താരോദയം കുറിച്ച അണ്ടര്‍ 17 ലോകകപ്പുകള്‍ പോലെയുള്ള വേദിയില്‍ ഉദിച്ചുയരുകയും പിന്നീട് ഒന്നുമാകാതെ പോയവരും അനവധിയുണ്ടെങ്കിലും ലോകം കാത്തിരിക്കുന്ന ഒട്ടേറെ ചുവടുകള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചനകള്‍. കൂട്ടത്തില്‍ റയല്‍മാഡ്രിഡ് കരാര്‍ ചെയ്തിരിക്കുന്ന വിനീഷ്യസ് ജൂനിയര്‍ കൊച്ചിയില്‍ കളിക്കാനിറങ്ങുമോ എന്നാണ് മലയാളികളുടെ ആകാംഷ.
കേരളത്തില്‍ ഏറെ ആരാധകരുള്ള വമ്പന്മാര്‍ ബ്രസീലിന്റെ കുട്ടിത്താരങ്ങളിലേക്ക് ഉറ്റുനോക്കുന്ന മലയാളികള്‍ക്ക് വിനീഷിനെ ക്‌ളബ്ബ് ലോകകപ്പിന് വിട്ടു നല്‍കിയില്ലെങ്കില്‍ വലിയ നഷ്ടമായി മാറും. പക്ഷേ വിനീഷ് വന്നാലും ഇല്ലെങ്കിലും ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിസ്മയം തീര്‍ക്കാന്‍ മറ്റൊരു കളിക്കാരന്‍ ബ്രസീലിയന്‍ ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. മഞ്ഞക്കുപ്പായക്കാരില്‍ പെലെയുടെ വിഖ്യാത നമ്പരായ പത്താം നമ്പറിന് ഉടമയായ അലന്‍ സൂസ ഗ്വിമിറസ്. പാല്‍മിറാസ് വളര്‍ത്തിക്കൊണ്ടു വന്ന താരത്തിനായി രംഗത്തുള്ളത് സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡാണ്.
ക്‌ളബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസും സിഇഒ ജോസ് ഏഞ്ജല്‍ സാഞ്ചസും താരവുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. സിനഡിന്‍ സിഡാനോടും ലൂയി ഫിഗോയോടും താരതമ്യം ചെയ്യാന്‍ കഴിയുന്ന ഇൗ ഒന്നാന്തരം മിഡ്ഫീല്‍ഡറെ 50 ദശലക്ഷം യൂറോയ്ക്കാണ് റയല്‍ പറയുന്നത്. ഗോളടിക്കുന്നതിനേക്കാള്‍ ഗോള്‍ അവസരം ഒരുക്കുന്ന കാര്യത്തില്‍ അഗ്രഗണ്യനായ താരത്തിന്റെ അപ്രതീക്ഷിത നീക്കങ്ങള്‍ എതിരാളികളടെ താളം തന്നെ തെറ്റിച്ചു കളയും. മുന്നേറ്റത്തിലെ വിസ്മയതാരം വിനീഷ്യസ് ജൂനിയറുമായി മികച്ച പരസ്പരധാരണ പുലര്‍ത്തുന്നതാണ് വ്യത്യസ്തനാക്കുന്നത്. രാജ്യത്തിനായി ഇതുവരെ 14 മത്സരങ്ങളില്‍ കളിച്ച താരം അഞ്ചു ഗോള്‍ നേടിയപ്പോള്‍ ഏഴ് അസിസ്റ്റുകളാണ് നടത്തിയത്.

Comments