
റായ്പുര്‍: ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ റായ്പുരില്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിച്ചത് 200 പശുക്കള്‍. ബിജെപി നേതാവ് നടത്തുന്ന ഗോശാലയിലാണ് മൂന്നു ദിവസത്തിനിടയില്‍ 200 പശുക്കള്‍ ചത്തത്. ബിജെപി നേതാവ് ഹരീഷ് വര്‍മയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി ഗോശാല നടത്തുന്നത്. 27 പശുക്കള്‍ മാത്രമാണ് പട്ടിണി മൂലം ചത്തതെന്നാണ് ഔദ്യോഗികമായ കണക്ക്.
എന്നാല്‍ 200ല്‍ അധികം പശുക്കള്‍ ഇവിടെ ഭക്ഷണവും മരുന്നും ലഭിക്കാതെ ചത്തതായാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. ചാകുന്ന പശുക്കളെ അപ്പപ്പോള്‍ കുഴിച്ചുമൂടുന്നതായും നിരവധി പശുക്കളുടെ ജഡങ്ങള്‍ ഗോശാലയിലും പരിസരത്തും കിടക്കുന്നതായും ഗ്രാമവാസികള്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഗോശാലയ്ക്കു സമീപം മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു.






