ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നിര്‍ണ്ണായക ബില്ലുകള്‍ പാര്‍ലമെന്റില്‍: ലോക്സഭയില്‍ 850 സീറ്റുകള്‍; വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവും

Authored by Web Desk | Last updated: 16 Apr 2026, 7:33 AM | 1 min read

Print
Crucial Bills in Parliament: 850 Seats in Lok Sabha; Women's Reservation and Delimitation
ന്യൂഡല്‍ഹി: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്തുന്നതിനും, വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനുമുള്ള ഭരണഘടനാ ഭേദഗതി ബില്ലുകള്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഇന്ന് അവതരിപ്പിക്കും. മണ്ഡല പുനര്‍നിര്‍ണയ ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ ഭേദഗതിയുമാണ് മറ്റ് പ്രധാന അജണ്ടകള്‍.


ബില്‍ പാസ്സാക്കപ്പെട്ടാല്‍ സീറ്റുകളുടെ എണ്ണം നിലവിലെ 543-ല്‍ നിന്ന് 850 ആയി വര്‍ധിക്കും. സംസ്ഥാനങ്ങളില്‍ നിന്ന് 815 അംഗങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് 35 അംഗങ്ങളും ലോക്സഭയിലെത്തും. ആകെ സീറ്റുകളുടെ മൂന്നിലൊന്ന് (284 സീറ്റുകള്‍) സ്ത്രീകള്‍ക്കായി നീക്കിവെക്കും. ഇതില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്കുള്ള സംവരണവും ഉള്‍പ്പെടും. ജനസംഖ്യാ മാറ്റത്തിനനുസരിച്ച് ലോക്സഭാ, നിയമസഭാ മണ്ഡല അതിര്‍ത്തി നിശ്ചയിക്കുന്ന പ്രക്രിയയാണിത്. നിലവില്‍ 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് സീറ്റുകള്‍ നിശ്ചയിച്ചിരിക്കുന്നത്.


1976-ലും 2001-ലും കൊണ്ടുവന്ന ഭേദഗതികള്‍ പ്രകാരം 2026 വരെ സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ പാടില്ലായിരുന്നു. എന്നാല്‍, പുതിയ 131-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഈ നിയന്ത്രണം നീക്കി സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബില്ല് പാസായാല്‍ ഉടന്‍ തന്നെ റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍. 5 എംപിമാര്‍, 5 എംഎല്‍എമാരും ഉള്‍പ്പെടെ പത്ത് അസോസിയേറ്റ് അംഗങ്ങളായുമുള്ള ഒരു ഉയര്‍ന്നതല കമ്മീഷന്‍ രൂപീകരിക്കും. അതേസമയം തന്നെ വനിതാ സംവരണത്തെ തത്വത്തില്‍ അംഗീകരിക്കുമ്പോഴും, മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുകയാണ്.


ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പുതിയ മാറ്റം തിരിച്ചടിയാകും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വന്‍തോതില്‍ വര്‍ധിക്കുമ്പോള്‍ ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ പ്രാധാന്യം കുറയുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ബില്ലിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാന്‍ പ്രതിപക്ഷ എംപിമാര്‍ കറുത്ത വസ്ത്രം ധരിച്ചായിരിക്കും ഇന്ന് പാര്‍ലമെന്റിലെത്തുക.


ഭരണഘടനാ ഭേദഗതിയായതിനാല്‍ ബില്ല് പാസാക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്താല്‍ ബില്ല് പാസാക്കിയെടുക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും. രാജ്യത്തിന്റെ ഭാവി രാഷ്ട്രീയ ഭൂപടം മാറ്റിമറിക്കാന്‍ ശേഷിയുള്ള ഈ ബില്ലിന്മേലുള്ള ചര്‍ച്ചകളെ ആകാംക്ഷയോടെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.


Tags

  • crucial bills in parliament
  • lok sabha

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കിടപ്പുരോഗിയായ 72 വയസ്സുള്ള മാതാവിനെ നോക്കി വലഞ്ഞു; നാലാം നിലയില്‍ ഇന്നും തള്ളിയിട്ട് മകന്‍ കൊലപ്പെടുത്തി

കിടപ്പുരോഗിയായ 72 വയസ്സുള്ള മാതാവിനെ നോക്കി വലഞ്ഞു; നാലാം നിലയില്‍ ഇന്നും തള്ളിയിട്ട് മകന്‍ കൊലപ്പെടുത്തി

ജോലി തേടി ഉപയോഗിക്കുന്നത് ഡേറ്റിംഗ് ആപ്പുകള്‍ ; പ്രണയിക്കാന്‍ ആളെ തെരയുന്നത് തൊഴില്‍ വെബ്സൈറ്റില്‍

ജോലി തേടി ഉപയോഗിക്കുന്നത് ഡേറ്റിംഗ് ആപ്പുകള്‍ ; പ്രണയിക്കാന്‍ ആളെ തെരയുന്നത് തൊഴില്‍ വെബ്സൈറ്റില്‍

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; മാതാവിനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; മാതാവിനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്

റഷ്യന്‍ എണ്ണയ്ക്ക് അനുവദിക്കുന്ന ഉപരോധ ഇളവ് പുതുക്കില്ലെന്ന് അമേരിക്ക ; ഇന്ത്യയ്ക്ക് തീരിച്ചടിയാകുമോ?

റഷ്യന്‍ എണ്ണയ്ക്ക് അനുവദിക്കുന്ന ഉപരോധ ഇളവ് പുതുക്കില്ലെന്ന് അമേരിക്ക ; ഇന്ത്യയ്ക്ക് തീരിച്ചടിയാകുമോ?

ബാറിലുണ്ടായ തര്‍ക്കം: യുവാവിനെ സഹോദരങ്ങള്‍ കൊലപ്പെടുത്തി; പ്രതികളെ സാഹസീകമായി പിടികൂടി

ബാറിലുണ്ടായ തര്‍ക്കം: യുവാവിനെ സഹോദരങ്ങള്‍ കൊലപ്പെടുത്തി; പ്രതികളെ സാഹസീകമായി പിടികൂടി

 വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന്  കെ. സുധാകരൻ, സതീശന് കുത്ത്, ചെന്നിത്തലയെ കുറിച്ച് മിണ്ടിയില്ല

വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് കെ. സുധാകരൻ, സതീശന് കുത്ത്, ചെന്നിത്തലയെ കുറിച്ച് മിണ്ടിയില്ല