ജയലളിതയുടെ മരണത്തോടെ തമിഴ്നാട് രാഷ്ട്രീയം പുതിയ പല വഴികളിലാണ്. അമ്മയുടെ കീഴില്‍ ഒന്നായി വണങ്ങി നിന്നവര്‍ പരസ്പരം പോരെടുത്തപ്പോള് അനിശ്ചിതത്വത്തില്‍ ആയത് തമിഴ് മക്കള്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ തമിഴ്നാടിന് പ്രതീക്ഷ നല്‍കുന്നത് സ്റ്റൈല്‍ മന്നന് രജനിയാണ്. രജനികാന്ത് ഉടന്‍ രാഷ്ട്രീയത്തിലേയ്ക്ക് എത്തുമെന്ന സൂചനകളായിരുന്നു. ഇപ്പോള്‍ അതിന് സ്ഥിതീകരണവുമായി എത്തിയിരിക്കുകയാണ് തമിഴ് രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായ തമിഴരുവി മന്യന്.
രജനികാന്ത് രാഷ്ട്രീയത്തിലേയ്ക്ക് എത്തുമെന്ന് തന്നോട് വെളിപ്പെടുത്തിയതായാണ് തമിഴരുവി മന്യന് പറയുന്നത്. തമിഴ്നാട് രാഷ്ട്രീയം ശിഥിലമാകുന്നതില്‍ അദ്ദേഹത്തിന് വലിയ വിഷമമുണ്ട്. രണ്ടു പാര്‍ട്ടികളും ചേര്‍ന്ന് തമിഴ്നാടിനെ നശിപ്പിച്ചു കഴിഞ്ഞെന്ന് രജി പറഞ്ഞു. അതിനാല്‍ അഴിമതി രഹിതരായ ആളുകള്‍ക്കൊപ്പം തന്റെ പാര്‍ട്ടിയുമായി അദ്ദേഹം എത്തുമെന്ന് എന്നോട് പറഞ്ഞുവെന്നാണ് മന്യന്റെ വെളിപ്പെടുത്തല്‍.
ഒരു കൂടികാഴ്ചയ്ക്കിടെ രജനിയുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി തമിഴ് മക്കള്‍ നിങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലെങ്കിലും താങ്കള്‍ വരണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അതുടനെയുണ്ടാകുമെന്ന് രജനി പറഞ്ഞത്. അത് ദൈവ നിശ്ചയമാണെന്ന് കരുതുന്നു, രാഷ്ട്രീയത്തിലേയ്ക്ക് ഉടന്‍ എത്തുമെന്ന് രജനി സമ്മതിച്ചു കഴിഞ്ഞു. മന്യന്റെ ഈ വെളിപ്പെടുത്തലോടെ തമിഴ് മക്കള്‍ ആവേശത്തിലാണ്.

Comments