
പലപ്പോഴും വാഹനപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം മതിയായ ചികിത്സ കിട്ടാത്തതുകൊണ്ടല്ല. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതുകൊണ്ടും ആരും സഹായിക്കാന്‍ എത്താത്തതുകൊണ്ടുമാണ്. എന്നാല്‍ വഴിയില്‍ മരണത്തോട് മല്ലടിക്കുന്ന വഴിയായ്രക്കാരനെ വഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ മനസ്സുവന്നില്ല നടി കനിഹക്ക്.
തന്റെ ഫെയ്സ്ബുക്ക് പേജിലാണ് കനിക ഇക്കാര്യം പങ്കുവെച്ചത്. കനിഹ റയാഹിയെ സ്കൂളിലാക്കി തിരിച്ചുവരുന്ന വഴിക്കാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടച്ച് അല്‍പ്പം പ്രായം ചെന്നയാള്‍ തെറിച്ചുവീണു. സംഭവം കണ്ട മിക്കവരും നിര്‍ത്താതെ അവരവരുടെ വാഹനങ്ങളില്‍ പാഞ്ഞ് പോയപ്പോള്‍ കനിഹ മാത്രമാണ് സഹായഹസ്തവുമായി മുന്നോട്ട് വന്നത്. ഒരു കാല് പൂര്‍ണ്ണമായും ഒടിഞ്ഞ് രക്തത്തില്‍ കുളിച്ച് കിടക്കുന്നയാളെ സ്വന്തം കാറിലാക്കി ആശുപത്രിയിലേക്ക് പായാന്‍ കനിഹയ്ക്ക് ആലോചിക്കേണ്ടി വന്നില്ല.
കൃത്യസമയത്ത് ആളെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് അയാളുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് കനിഹ.






