
ന്യൂഡല്‍ഹി: സ്വകാര്യത മൗലീകാവകാസമാണോ എന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ഇന്ന് വിധി പറയും. ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.
24 കേസുകളുടെ വിധി പ്രഖ്യാപിക്കുന്ന ഉത്തരവാണിന്ന് പുറത്തിറക്കാന്‍ പോകുന്നത്. ആധാര്‍ കാര്‍ഡിന്റെ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് ഹര്‍ജ്ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്നാണ് ഡിവിഷണല്‍ ബഞ്ച് പരിശോധിക്കുന്നത്. ഇന്ന് രാവിലെ 10.30ന് തന്നെ വിധി പുറത്തുവരുമെന്നാണ് കരുതുന്നത്.
കേസിലെ വിധി പ്രസ്താവത്തിന് അടിസ്ഥാനത്തിലായിരിക്കും ആധാര്‍ കേസ് തീര്‍പ്പാക്കുക. നേരത്തേ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്വകാര്യത സംബന്ധിച്ച തര്‍ക്കം ഉണ്ടായത്. ഇതേ തുടര്‍ന്ന് ഈ കേസ് മൂന്നംഗ ബെഞ്ച് വിശാല ബെഞ്ചിലേക്ക് വിട്ടു. മുന്‍കേസുകളില്‍ സ്വകാര്യതയല്ലെന്ന് ചൂണ്ടിക്കാട്ടുന്ന വിധികള്‍ പുറപ്പെടുവിച്ചത് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചതോടെ വ്യക്തത വരുത്താന്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് കേസ് മാറ്റുകയായിരുന്നു. നേരത്തെ സ്വകാര്യത മൗലീക അവകാശമല്ല എന്ന് വിധി പ്രസ്ഥാവിച്ചിരുന്നു.
സ്വകാര്യത മുഴുവനായും ഉറപ്പുവരുത്താനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്. വിഷയത്തില്‍ നിയന്ത്രണങ്ങളോടെ സ്വകാര്യത ഉറപ്പുവരുത്താമെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്. അതേസമയം സ്വകാര്യത മൗലികാവകാശമാണെന്ന നിലപാടാണ് കേരളം അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.






