
ന്യൂഡല്‍ഹി: സ്വകാര്യത വിഷയത്തില്‍ സുപ്രീം കോടതിയില്‍ വിധി പ്രസ്താവം തുടങ്ങി. സ്വകാര്യത ഒരാളുടെ മൗലികാവകാശമാണ്. അത് പൂര്‍ണ്ണമായ അവകാശമാണെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്. കെഹാര്‍ വിധിച്ചു. ഭരണഘടനയുടെ 21ാം അനുഛേദത്തില്‍ ഉള്‍പ്പെടുന്നു. ജസ്റ്റീസ് ജെ.ചെലമേശ്വര്‍ ആണ് വിധിപകര്‍പ്പ് എഴൂതിയത്. ഇതോടെ സ്വകാര്യത സംബന്ധിച്ച 1954ലെയും 1962ലെയും വിധികള്‍ അസാധുവാകും. ഒമ്പതംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്.
സുപ്രീം കോടതിയിലെ ഒമ്പതംഗ ബെഞ്ചാണ് വിധി പറയുന്നത്. ഓരോ ജഡ്ജിമാരും വ്യത്യസ്ത വിധി പ്രസ്താവം നടത്തുമോ അതോ ഒരുമിച്ചായിരിക്കുമോ എന്ന് ആദ്യഘട്ടത്തില്‍ സംശയം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം മുത്തലാഖ് വിഷയത്തില്‍ രണ്ട് വ്യത്യസ്ത വിധികള്‍ വന്നിരുന്നു.






