
സിനിമാ പ്രേമികള് ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 'ടിയാന്' ഫസ്റ്റ്ലുക്ക് പോസ്റ്റര് മുതല് ആരാധകര് സൃഷ്ടിച്ച വിജയം പക്ഷേ തീയറ്ററില് ആവര്ത്തിക്കാന് ടിയാനായില്ല. എന്നാല് മലയാള സിനിമയില് ഒരു പുതിയ സമീപനമാണ് ടിയാന് എന്ന് എല്ലാവരും അംഗീകരിച്ചു. ഇപ്പോള് ചിത്രം പരാജയപ്പെടാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് പൃഥ്വി.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ടിയാനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് താരം വ്യക്തമാക്കിയത്. 'ടിയാനെക്കുറിച്ച് പ്രേക്ഷകര്ക്ക് വ്യക്തത നല്കാന് ഞങ്ങള്ക്ക് കഴിയാത്തത് കൊണ്ടായിരിക്കാം വേണ്ടത്ര ശ്രദ്ധ നേടാന് കഴിയാതെ പോയത്. അതുകൊണ്ട് പ്രേക്ഷകരെ ഒരിക്കലും കുറ്റം പറയാനാകില്ല. ഞങ്ങള് അണിയറ പ്രവര്ത്തകര് തന്നെയാണ് അതിന്റെ ഉത്തരവാദി.
ടിയാനില് മതവിശ്വാസത്തെ ചൂഷണം ചെയ്യുന്ന ആള് ദൈവമുണ്ട്. അയാള്ക്കെതിരെ നില്ക്കുന്നത് ഒരു ബ്രാഹ്മണനാണ്. അതിനയാളെ സഹായിക്കുന്നത് ഒരു മുസ്ലീം ആണ്. മതത്തിനപ്പുറമുള്ള മാനവികതയാണ് ഈ സിനിമയുടെ പൊളിറ്റിക്സ്' എന്ന് പൃഥ്വിരാജ് പറഞ്ഞു. ഓഗസ്റ്റ് 31ന് റിലീസ് ചെയ്യുന്ന ആദം ജോണ് ആണ് ഓണം റിലീസായി എത്തുന്ന പൃഥ്വി ചിത്രം.







Comments