
മോഹന്‍ലാലിനെയും മമ്മൂട്ടിയേയും ആക്ഷേപിച്ച് മലയാളികളുടെ പൊങ്കാല വാങ്ങി കൂട്ടിയ ആളാണ് കമാല്‍ ആര് ഖാന്. അതിനു പിന്നാലെ ബാഹുബലിയേയും വിമര്‍ശിച്ച ഇയാള്‍ ഇപ്പോള്‍ അജിത്തിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. ബോളിവുഡില്‍ ആണെങ്കില്‍ അജിത്തിന് അച്ഛന് വേഷം മാത്രമേ ലഭിക്കുകയുള്ളൂ. എങ്ങനെയാണ് തമിഴ്നാട്ടുകാര്‍ നിങ്ങളെ നായകനാക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.
ഇതിനു മുന്‍പും സമാനമായ രീതിയില്‍ അജിത്തിനെ ഇയാള്‍ ആക്ഷേപിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് അജിത്തിന്റെ നരയെ കളിയാക്കിയത്. വെറുമൊരു വയസ്സന് സെക്യൂരിറ്റിയെ പോലിരിക്കുന്ന അജിത്താണോ തമിഴരുടെ ഹീറോ എന്നായിരുന്നു ട്വീറ്റ്.
മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിമര്‍ശിച്ച് മലയാളികളുടെ പൊങ്കാല നേടിയ ഇയാള്‍ ഇപ്പോള്‍ തമിഴ് നാട്ടുകാര്‍ക്കും അവസരമൊരുക്കിയിരിക്കുകയാണ്. കെആര്‍കെയ്ക്ക് മറുപടിയുമായി ആരാധകര്‍ എത്തി കഴിഞ്ഞു.







Comments