
ബാഹുബലി 2വിനെ വെല്ലുന്ന വരവേല്‍പ്പോടെയാണ് അജിത്ത് ചിത്രം വിവേകം കേരളത്തിലെത്തിയത്. 309 തിയറ്ററുകളിലാണ് മലയാളത്തില്‍ ചിത്രം റിലീസിനെത്തിയത്. ആദ്യദിനം മാത്രം 1650 ഷോ ഉണ്ടായിരുന്നു. റിലീസിന്റെ കാര്യത്തില്‍ ബാഹുബലി 2 വിനെയാണ് വിവേകം തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമുതല്‍ ആരംഭിച്ച പ്രദര്‍ശനം രാത്രി 11.30 വരെ തുടര്‍ന്നു.
ചിത്രം ആദ്യദിനം കേരളത്തില്‍ നിന്നും മാത്രം വാരിക്കൂട്ടിയത് 2 കോടി 87 ലക്ഷം രൂപ. (ഗ്രോസ് കലക്ഷന്‍28789770 രൂപ). ചെന്നൈയില്‍ നിന്നുമാത്രം 1.21 കോടി വാരി. (കബാലി1.12 കോടി, തെറി1.05 കോടി) തമിഴ്നാട്ടില്‍ മൊത്തം കലക്ഷന്‍ 22 കോടി പിന്നിട്ടിട്ടുണ്ട്. (തമിഴ്നാട്ടില്‍ കബാലി ആദ്യദിനം വാരിയത് 20 കോടിയാണ്) ആഗോള കലക്ഷന്‍ 30 കോടി കടക്കുമെന്നാണ് ബോക്സ്ഓഫീസ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ നിന്നും 1.38 കോടി നേടി. കര്‍ണാടകയില്‍ വിവേകം 1.80 കോടിയും.
46 രാജ്യങ്ങളിലാണ് ചിത്രം റിലീസിനെത്തിയത്. ആകെ സ്ക്രീന്‍ 3250. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വമ്പന്‍ റിലീസ് കൂടിയാണ്. പുലിമുരുകന്റെ വലിയ വിജയത്തിന് ശേഷം നിര്‍മാതാവ് ടോമിച്ചന് മുളകുപാടം വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് വിവേകം.






