
കോഴിക്കോട്: ജനറല്‍ ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന എസ്ഐ പോലീസ് സ്റ്റേഷനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ചേവായൂര്‍ സ്റ്റേഷനിലെ എസ്ഐ കുന്ദമംഗലം പെരിങ്ങൊളം പൊറ്റമ്മല്‍ ശ്രീലക്ഷ്മിയില്‍ രാമകൃഷ്ണ(49)നെയാണ് രാത്രി എട്ടരയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
എട്ടു മണിക്കാണ് രാമകൃഷ്ണന് സ്റ്റേഷന് ഡ്യൂട്ടി ഏറ്റെടുത്തത്. സീറ്റില്‍ കാണാതിരുന്നതിനെത്തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ അന്വേഷിച്ചപ്പോഴാണ് സ്റ്റേഷനോടു ചേര്‍ന്ന പഴയ പോലീസ് സ്റ്റേഷന് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞിടെയാണ് ചേവായൂരിലേയ്ക്ക് മാറ്റം ലഭിച്ചത്. മോഡല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഡ്രില്‍ ഇന്‍സ്ട്രക്ടറുമായിരുന്നു. ഭാര്യ: ശ്രീജ, മക്കള്‍: ജിത്തു, വൈഷ്ണവ്.






